ആശയുണ്ടെൻ നാഥാ [āśayuṇṭen nāthā] lyrics
Songs
2025-01-07 15:27:34
ആശയുണ്ടെൻ നാഥാ [āśayuṇṭen nāthā] lyrics
ആശയുണ്ടെൻ നാഥാ മേനിയിൽ തൊടാൻ
മോഹമുണ്ടെൻ നാഥാ ആ മുഖം കാണാൻ
നീറുമെൻ നിരാശയും ദുരാശയും മാറാൻ
വീറുമെൻ വിരോധവും വിനാശവും മാറാൻ
ഇനിയെന്നു വരും എൻ ഈശനെ
എൻ ആകുലം മാറ്റാൻ
ഈ ലോകവാസ ആദിയും
എൻ ആധിയും മാറ്റാൻ
യേശുവേ എൻ ആശയേ
യേശുവേ എൻ ആശയേ
ഇൻപമേറും സ്വഴഗ്ഗനാടിന്
മുന്നുറത്തേകാം – ആശയുണ്ടെൻ നാഥാ
നിൻ ഇൻപ ശബ്ദം കേൾക്കുവാൻ
കാതോർത്തു ഞാൻ നിൽപ്പൂ
ഈശനേ എൻ യേശുവേ
ഈശനേ എൻ യേശുവേ
എന്റെ കഷ്ട നഷ്ടമെല്ലാം
എന്നു മാറ്റീടും – ആശയുണ്ടെൻ നാഥാ
- Artist:Malayalam Christian Songs
- Album:വിനയം