അൻപേറും യേശുവിൻ സ്നേഹം ആശ്ചര്യം [Anperum Yeshuvin Sneham Aashcharyam] [Transliteration]

Songs   2025-12-16 01:57:40

അൻപേറും യേശുവിൻ സ്നേഹം ആശ്ചര്യം [Anperum Yeshuvin Sneham Aashcharyam] [Transliteration]

അൻപേറും യേശുവിൻ സ്നേഹം ആശ്ചര്യം

തുൻപങ്ങൾ ഏറിടും ഈ ജീവിതം സദാ

അൻപാർന്നു പാടുവാൻ ഉണ്ടനവധി

എമ്മാനുവേലവൻ ചെയ്ത നന്മകൾ

ആ സ്നേഹമെ എത്ര മാധുര്യം

ആ നാമമേ എത്ര ആശ്വാസം

എൻ പാപം പോക്കുവാൻ മന്നിൽ വന്നവനേ

നിൻ പാദ സേവയാണെൻ പ്രമോദമേ

വൻ പരിശോധനയുണ്ട്‌ ജീവിതേ

പൊന്നു മഹേശനേ നിൻ കൃപ മതി

ആ സ്നേഹമേ എത്ര മാധുര്യം

ആ നാമമേ എത്ര ആശ്വാസം

പാരിലെ കഷ്ടങ്ങൾ ഓർക്കുകില്ല ഞാൻ

പാലകൻ യേശു എൻ കൂടെയുള്ളതാൽ

പാലിക്കും സ്നേഹിക്കും പ്രാണവല്ലഭൻ

പാവനമാം ജീവിതം നൽകിടും സദാ

ആ സ്നേഹമേ എത്ര മാധുര്യം

ആ നാമമേ എത്ര ആശ്വാസം

ഈ ലോക ജീവിതം പുല്ലിനു തുല്യം

സ്വർലോക വാസമോ എത്ര മാധുര്യം

മിസ്രയീം നിക്ഷേപം പിന്നിൽ തള്ളീടാം

അവൻ നാമഹേതുവാമിന്ന് സമ്പത്തായെണ്ണാം

ആ സ്നേഹമേ എത്ര മാധുര്യം

ആ നാമമേ എത്ര ആശ്വാസം

  • Artist:Kester
  • Album:Icpf Songs
Kester more
  • country:India
  • Languages:Malayalam
  • Genre:Religious, Singer-songwriter
  • Official site:
  • Wiki:
Kester Lyrics more
Excellent Songs recommendation
Popular Songs
Artists
Songs