Israyelin naadhanayi [Telugu translation]
Songs
2026-01-15 09:32:00
Israyelin naadhanayi [Telugu translation]
ഇസ്രയേലിന്‍ നാഥനായി വാഴുമേകദൈവം
സത്യജീവമാര്‍ഗ്ഗമാണ് ദൈവം
മര്‍ത്ത്യനായി ഭൂമിയില്‍ പിറന്നു സ്നേഹദൈവം
നിത്യജീവനേകിടുന്നു ദൈവം
അബ്ബാ പിതാവേ ദൈവമേ
അവിടുത്തെ രാജ്യം വരേണമേ
അങ്ങയെ തിരുഹിതം ഭൂമിയില്‍
എന്നെന്നും നിറവേറിടേണമേ (2)
(ഇസ്രയേലിന്‍ ...)
ചെങ്കടലില്‍ നീ അന്ന് പാത തെളിച്ചു
മരുവില്‍ മക്കള്‍ക്ക് മാന്ന പൊഴിച്ചു
എരിവെയിലില്‍ മേഘ തണലായി
ഇരുളില്‍ സ്നേഹ നാളമായ്
സീനായ് മാമല മുകളില്‍ നീ
നീതിപ്രമാണങ്ങള്‍ പകര്‍ന്നേകി (2)
(ഇസ്രയേലിന്‍ ...)
മനുജനായ് ഭൂവില്‍ അവതരിച്ചു
മഹിയില്‍ ജീവന്‍ ബലികഴിച്ചു
തിരുനിണവും ദിവ്യ ഭോജ്യവുമായ്
ഈ ഉലകത്തിന്‍ ജീവനായ്
വഴിയും സത്യവുമായവനെ
നിന്‍ തിരുനാമം വാഴ്ത്തുന്നു (2)
(അബ്ബാ പിതാവേ ...)
(ഇസ്രയേലിന്‍ ...)
- Artist:K G Markose
- Album:ISRAYELIN NAADHANAYI