Kanayile Kalyana Naalil [കാനായിലെ കല്യാണ നാളിൽ] lyrics
Songs
2025-12-06 18:01:25
Kanayile Kalyana Naalil [കാനായിലെ കല്യാണ നാളിൽ] lyrics
കാനായിലെ കല്യാണ നാളിൽ
കൽഭരണിയിലെ വെള്ളം മുന്തിരി നീരായ്
വിസ്മയത്തിൽ മുഴുകി ലോകരന്ന്
വിസ്മൃതിയിൽ തുടരും ലോകമിന്ന്
കരുണ കാട്ടി യേശുനാഥൻ
കാലികൾ മേയും പുൽതൊഴുത്തിൽ
മർത്ത്യനായ് ജന്മമേകി ഈശൻ
മെഴുതിരി നാളം പോലെയെന്നും
വെളിച്ചമേകി ജഗത്തിനെന്നും
ആഹാ ഞാൻ എത്ര ഭാഗ്യവാൻ
ആഹാ ഞാൻ എത്ര ഭാഗ്യവാൻ
യേശുവെൻ ജീവനേ --- കാനായിലെ
ഊമയെ സൗഖ്യമാക്കി ഇടയൻ
അന്ധനു കാഴ്ചയേകി നാഥൻ
പാരിതിൽ സ്നേഹ സൂനം വിതറി
കാൽവരിയിൽ നാഥൻ പാദമിടറി
ആഹാ ഞാൻ എത്ര ഭാഗ്യവാൻ
ആഹാ ഞാൻ എത്ര ഭാഗ്യവാൻ
യേശുവെൻ ജീവനേ --- കാനയിലെ
- Artist:K.J. Yesudas
- Album:Snehasudha