Kithachethum kaatte ... lyrics

Songs   2025-01-01 06:43:21

Kithachethum kaatte ... lyrics

ഹേയ് അക്കരെ നിക്കണ ചക്കര മാവിലൊരിത്തിരി

മുത്തണി മുന്തിരിമണിയുടെ

കിങ്ങിണി കെട്ടിയ ചെറു ചെറു കനവുകൾ

കൂടു തുറന്നു പറന്നിടുമൊരു ഞൊടി

ചിറകടി പടഹവും ഇളകിയ ബഹളവും

ഒരു ചെറു കലഹവും അതിലൊരു മധുരവും

അതുവഴി ഇതുവഴി പലവഴി പരതിയും

ഒടുവിലതലനുര ചിതറിയ പറവകളായ്

കിതച്ചെത്തും കാറ്റേ കൊതിച്ചിപ്പൂങ്കാറ്റേ

മണിത്തുമ്പപ്പൂവിൻ തേനും തായോ..

കിതച്ചെത്തും കാറ്റേ കൊതിച്ചിപ്പൂങ്കാറ്റേ

ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം

മണിത്തുമ്പപ്പൂവിൻ തേനും തായോ

ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം

ഓലോലം തുടിച്ചു പാടാം

ഓലക്കം മടിച്ചൊന്നാടാം

മാണിക്യ ചിറകിലേറാം

മാമ്പൂവും തിരഞ്ഞു പാറാം

മനസ്സിലൊരുത്സവമല്ലേ

മതിമറന്നേറുകയല്ലേ

അക്കരെ നിക്കണ ചക്കര മാവിലൊരിത്തിരി

മുത്തണി മുന്തിരിമണിയുടെ

കിങ്ങിണി കെട്ടിയ ചെറു ചെറു കനവുകൾ

കൂടു തുറന്നു പറന്നിടുമൊരു ഞൊടി

ചിറകടി പടഹവും ഇളകിയ ബഹളവും

ഒരു ചെറു കലഹവും അതിലൊരു മധുരവും

അതുവഴി ഇതുവഴി പലവഴി പരതിയും

ഒടുവിലതലനുര ചിതറിയ പറവകളായ്

കിതച്ചെത്തും കാറ്റേ കൊതിച്ചിപ്പൂങ്കാറ്റേ

ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം

ആ,...ആ...ധിരനാ... ധിരനാ...

ധിരനാ ധിരനാ ധിരനാ ധിരനാ ആ...

കണ്ണാടി പോൽ തുള്ളാടുമീ വിണ്ണാറ്റിൽ നീന്തി വരാം

മിന്നാടുമീ പൊൻമീനുമായ് കൂത്താടിയാടി വരാം

അന്തി മിനുങ്ങും പൂന്തണലിൽ ചന്തമിണങ്ങും ചാന്തണിയാം

കൊഞ്ചലുമായി പൂന്തണലിൽ മഞ്ചലിലേറി പാഞ്ഞുയരാം

ഒരു നറുമുത്തായ് മനസ്സിന്റെ മണിച്ചെപ്പിൽ കിലുങ്ങിക്കൊണ്ടിണങ്ങിയും

പിണങ്ങിയും കുണുങ്ങിയുമലഞ്ഞു വരാം തന ധുംതന ധുംതന

ഓ...(അക്കരെ നിക്കണ...)

പൂമാനത്തെ പൊൻതാരമായി മിന്നായം മിനുങ്ങി നിൽക്കാം

കുഞ്ഞോർമ്മയിൽ സന്തോഷമായ് സ്വർലോകം പണിതുയർത്താം

ചന്ദ്രിക ചിന്തും പാൽക്കടലിൽ ചന്ദനവർണ്ണ തോണിയുണ്ടോ

മഞ്ഞണിമേഘ താഴ്വരയിൽ കുഞ്ഞിളമാനിൻ കൂട്ടമുണ്ടോ

തനി തങ്കത്തിടമ്പെടുക്കുന്ന മുകിൽക്കൊമ്പനാനപ്പുറത്തഴകുമായെഴുന്നള്ളി

ഉലകൊന്നായ് വലം വെച്ചിടാം തന ധുംതന ധുംതന

ഓ...(അക്കരെ നിക്കണ...)

K. S. Chithra more
  • country:India
  • Languages:Tamil, Malayalam, Telugu
  • Genre:Blues, Children's Music, Christian Rock, Religious, Singer-songwriter
  • Official site:https://www.facebook.com/KSChithraOfficial/
  • Wiki:http://en.wikipedia.org/wiki/K._S._Chithra
K. S. Chithra Lyrics more
K. S. Chithra Featuring Lyrics more
Excellent Songs recommendation
Popular Songs
Artists
Songs