ഭയമേതും ഇല്ലെന്റെ ദൈവം lyrics
Songs
2025-01-10 06:23:51
ഭയമേതും ഇല്ലെന്റെ ദൈവം lyrics
ഭയമേതുമില്ലെന്‍റെ ദൈവം
എന്നെ പരിപാലിച്ചു നടത്തും (2)
ആനന്ദത്തെളിനീര്‍ച്ചോലയില്‍
അനുദിനം വഴിനടത്തും (2)
നീയല്ലോ നല്ല ഇടയന്‍.. വഴി കാട്ടും സ്നേഹിതന്‍
ഓര്‍ശലേം നായകാ നിന്‍ തിരുനാമം പാവനം (2)
1
ദുഃഖമില്ലെന്‍ പ്രിയ ദൈവം
എന്‍റെ വിങ്ങുന്ന നൊമ്പരം നീക്കും (2)
കണ്ണീരു മായ്‌ച്ചെന്‍റെ ഉള്ളില്‍
എന്നും കാരുണ്യപ്പൂന്തേന്‍ നിറയ്ക്കും (2) (നീയല്ലോ..)
2
ഇല്ല നിരാശ എന്‍ ദൈവം
എന്നെ തന്നുള്ളംകൈകളില്‍ താങ്ങും (2)
സ്വര്‍ഗ്ഗത്തിന്‍ വാതില്‍ തുറക്കും
എന്നും സത്യത്തിലൂടെ നയിക്കും (2) (നീയല്ലോ..)
- Artist:K.G. Markose
- Album:The Lord