തിരുനാമം സ്തുതിയായ് കനിവായി വാനിലുയരും lyrics
Songs
2025-03-24 19:35:06
തിരുനാമം സ്തുതിയായ് കനിവായി വാനിലുയരും lyrics
തിരുനാമം സ്തുതിയായ്
കനിവായി വാനിലുയരും
അതുകേള്‍ക്കാം ചെവിയോര്‍ക്കാം
പതിവായ് പാടി പുകഴ്ത്താം
യേശു മിശിഹായേ നന്‍മ തരണേ
ന്യായവിധിനാളില്‍ കൈവിടരുതേ
നീറിമുറിയും നിന്‍ നെഞ്ചിലുധിരും
ചോരയണിയാമെന്‍ പാപമൊഴിയാന്‍
ആശകളുമായ് ഞാന്‍ ആന്തികളില്‍ വീഴവേ
തേടുവതിന്‍ മുന്‍പേ എന്നരികില്‍ വന്നു നീ
നാഥാ പകരൂ പരമാനന്ദം
കണ്‍തുറന്നാല്‍ നിന്‍ രൂപമൊഴികെ
വേറെയൊന്നും ഞാന്‍ കാണ്‍കയില്ലാ
ഞാനകലുമെങ്കിലും നീ അകലുകില്ല
നിന്‍റെ കൃപയോര്‍ത്താല്‍ അന്ത്യമതിനില്ലാ
നാഥാ വരികയിനിയെന്നെന്നും
- Artist:Udit Narayan
- Album:Paavnam