പച്ച തീയാണു നീ [Pacha Theeyanu Nee] lyrics
Songs
2025-01-08 15:23:14
പച്ച തീയാണു നീ [Pacha Theeyanu Nee] lyrics
പച്ച തീയാണു നീ, തെച്ചിപ്പൂവാണു ഞാൻ
തമ്മിൽ കണ്ട നേരത്ത്, ഒന്നായി പോയ് വേഗത്തിൽ
കത്തും കൽപ്പാറയെ, കൊത്തി ഉളിയാലേ നീ
സ്വർഗ്ഗ സ്ത്രീയെന്ന പോൽ ശിൽപം തീർത്തീലയോ
നീ മൺമിന്നും വെൺതാരക
എൻ കൈ വന്ന പൂപ്പാലിക
കൈകൾ നാം ചേർക്കിൽ ചിറകാകുമേ
പുതുലോകങ്ങൾ ഉണ്ടാകുമേ
പച്ച തീയാണു നീ, തെച്ചിപ്പൂവാണു ഞാൻ
തമ്മിൽ കണ്ട നേരത്ത് ഒന്നായി പോയ് വേഗത്തിൽ
മാൻമിഴിയിതളോരം നാളുകൾ കണ്ടു
മാമല ഒന്നേറി വന്നിങ്ങു ഞാൻ
ഹൃദയമെന്നിൽ ഉണ്ടെന്ന്, നിൻ വരവാലേ കണ്ടൂ ഞാൻ
ഹൃദയം നിൻ പേർ ചൊല്ലീ തുടിക്കുന്നൂ
നീ എൻ മൺമിന്നും വെൺതാരക
തോളിൽ വീഴുന്ന പൊൻ കന്യക
നമ്മൾ തോളോട് തോൾ ചേരുമ്പോൾ
എന്നിൽ മയിൽ പ്പീലി പൂ ചൂടുമേ
പച്ച തീയാണ് നീ, തെച്ചിപ്പൂവാണ് ഞാൻ
തമ്മിൽ കണ്ട നേരത്ത്, ഒന്നായി പോയ് വേഗത്തിൽ
കത്തും കൽപ്പാറയെ കൊത്തി ഉളിയാലേ നീ
സ്വർഗ്ഗ സ്ത്രീയെന്ന പോൽ ശിൽപം തീർത്തീലയോ